---
title: "ആസൂത്രണ ബോർഡ് PSC പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥർക്ക് പങ്ക് - വിജിലൻസ് റിപ്പോർട്ട്"
english_title: "PSC Exam Scam: Senior Officials Behind Planning Board Irregularities, Says Vigilance Report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375018/psc-planning-board-exam-scam-senior-officials-vigilance-report-2026`"
published_at: "2026-07-28T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67f3b27458f_images_(27).jpeg"
keywords: []
---

# ആസൂത്രണ ബോർഡ് PSC പരീക്ഷാ ക്രമക്കേട്; ഉന്നത ഉദ്യോഗസ്ഥർക്ക് പങ്ക് - വിജിലൻസ് റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം**: ആസൂത്രണ ബോർഡിലേക്കുള്ള PSC പരീക്ഷയിലെ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്.

## Article Content

**തിരുവനന്തപുരം**: ആസൂത്രണ ബോർഡിലേക്കുള്ള PSC പരീക്ഷയിലെ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്.

പരീക്ഷാ തട്ടിപ്പുമായി ഉന്നത ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ആഭ്യന്തര വിജിലൻസിന്റെ റിപ്പോർട്ട് PSC യോഗത്തിൽ ചർച്ച ചെയ്തു.

SP സിനി എഫ്. ഡെന്നിസിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് സംഘമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് PSCക്ക് സമർപ്പിച്ചത്.

പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന നിർദേശത്തോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375018/psc-planning-board-exam-scam-senior-officials-vigilance-report-2026`)